നസ്ലിന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് യു.എ.ഇയിൽ നിന്നെന്ന് സൈബർ പോലീസ്


യുവനടൻ നസ്ലിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമന്റിട്ടത് യു.എ.ഇയിൽ നിന്നെന്ന് സൈബർ പോലീസ്. പോലീസ് ആവശ്യപ്പെട്ടതിനെത്തുടർ‍ന്ന് അക്കൗണ്ട് ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്തു. കാക്കനാട് സൈബർ‍ സെല്ലിന് ഇന്നലെയാണ് നസ്ലിൻ പരാതി നൽകിയത്. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ പിറന്നാൾ‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാർ‍ത്തയുടെ താഴെയാണ് നസ്ലിന്റെതെന്ന പേരിൽ കമന്റ് പ്രത്യക്ഷപ്പെട്ടത്. പ്രചരിക്കുന്ന വ്യാജ കമന്റുകളുടെ പേരിൽ താരത്തിന് നേരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. സീരിയസ് ആയിട്ടുള്ള പ്രശ്‌നമായത് കൊണ്ട് തന്നെ അത് ആരായാലും, അയാളെ പുറത്തു കൊണ്ടുവരുമെന്ന് താരം പറഞ്ഞു.

‘ഞാൻ ആകെ ആക്റ്റീവ് ആയിട്ടുള്ളത് ഇൻസ്റ്റാഗ്രാമിൽ‍ മാത്രമാണ്. അധികം സോഷ്യൽ‍ മീഡിയ ഇൽ‍ ആക്റ്റീവ് ആയിട്ടുള്ള ആളല്ല ഞാൻ‍. പക്ഷെ ഇങ്ങനെ വരുന്നത് എന്താണെന്ന് അറിയില്ല. ഇത്രയും സീരിയസ് ആയിട്ടുള്ള പ്രശ്‌നമായത് കൊണ്ട് തന്നെ അത് ആരായാലും, അയാളെ പുറത്തു കൊണ്ടുവരണം. ഇപ്പോൾ‍ കാര്യങ്ങൾ‍ ഫ്രെയിം ചെയ്യപ്പെട്ടിരിക്കുന്നത് വേറെ ഒരു തരത്തിലാണ്. നിയമപരമായി മുന്നോട്ട് പോവുക തന്നെ ചെയ്യും’, താരം പറഞ്ഞു.

article-image

gxzdh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed