ഓസ്കാർ അവാർഡ് ജേതാവ് സർ സിഡ്നി പോയിറ്റിയർ അന്തരിച്ചു


മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടിയ ആദ്യ കറുത്ത വർഗക്കാരൻ സർ സിഡ്നി പോയിറ്റിയർ (94) അന്തരിച്ചു. ബഹാമാസ് പൗരത്വമുള്ള അദ്ദേഹത്തിന്‍റെ മരണ വിവരം ബഹാമാസ് വിദേശകാര്യ മന്ത്രാലയമാണ് പുറത്തു വിട്ടത്. ഹോളിവുഡ് നടനും സംവിധായകനും സാ മൂഹിക പ്രവർത്തകനുമായിരുന്നു. ബഹമാസ് ദന്പതികളുടെ മകനായി 1927 യുഎസിലെ മിയാമിയിലായിരുന്നു പോയിറ്റിയറുടെ ജനനം. 1955 ൽ ബ്ലാക്ക് ബോർഡ് ജംഗിൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറി. 1975ൽ ലില്ലീസ് ഒഫ് ദി ഫീൽഡ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഓസ്കർ പുരസ്കാരം നേടിയത്. 1958ൽ ദി ദിഫിയന്‍റ് ഒൺസ് എന്ന ചിത്രത്തിലൂടെ ഓസ്കർ നോമിനേഷൻ നേടി. ഈ സിനിമയിലെ പ്രകടനത്തിന് ബാഫ്റ്റ പുരസ്കാരവും പോയിറ്റിയറിനെ തേടിയെത്തി.  

എ പാച്ച് ഒഫ് ബ്ലൂ, സോംഗ് ഒഫ് ദി സൗത്ത്, ദി ഗ്രേറ്റസ്റ്റ് എവർ സ്റ്റോറി ടോൾഡ്, ടു സർ വിത്ത് ല വ്, ഇൻ ദി ഹീറ്റ് ഒഫ് ദി നൈറ്റ്, ഗസ് ഹൂ ഇസ് കമിംഗ് ടു ദി ഡിന്നർ എന്നിവരാണ് പ്രധാന ചി ത്രങ്ങൾ. ബക്ക് ആൻഡ് ദി പ്രീച്ചർ, ലെറ്റ്സ് ടു ഇറ്റ് എഗൈൻ, ഫാസ്റ്റ് ഫോർവേഡ്, ഗോസ്റ്റ് ഡാഡ് എന്നിങ്ങനെ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. 1997 മുതൽ 2007 വരെ ജപ്പാനിലെ ബഹാമിയൻ അംബാസിഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2002ൽ അക്കാഡമി ഓണററി അവാർഡ് ലഭിച്ചു. 2009ൽ യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതി യുഎസ് പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നൽകി അദ്ദേഹത്തെ ആദരിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed