കടമറ്റത്ത് കത്തനാരുടെ കഥ ത്രീഡി സിനിമയാക്കുന്നു; കത്തനാരായി ബാബു ആന്റണി


കൊച്ചി: കടമറ്റത്ത് കത്തനാരുടെ കഥ ത്രീഡി സിനിമയാകുന്നു. കത്തനാർ‍ സിനിമയുടെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകളുടെ സംവിധായകൻ ടി.എസ് സുരേഷ് ബാബുവാണ് കത്തനാർ‍ ത്രീഡി സിനിമയുടെ സംവിധായകൻ‍. എ.വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗ്ഗീസാണ് നിർ‍മ്മാണം. ബാബു ആന്റണി മുഖ്യ കഥാപാത്രമാകുന്ന കടമറ്റത്തു കത്തനാറിൽ ഡെപ്യൂട്ടി സ്പീക്കർ‍ ചിറ്റയം ഗോപകുമാറും അഭിനയിക്കുന്നുണ്ട്.

മന്ത്രി വി. ശിവൻകുട്ടിയുടെയും ഡെപ്യൂട്ടി സ്പീക്കർ‍ ചിറ്റയം ഗോപ കുമാറിന്റെയും സാന്നിദ്ധ്യത്തിൽ‍ സിനിമാ− സാംസ്കാരിക രംഗത്തെ രംഗത്തെ പ്രമുഖരായ സുരേഷ് കുമാർ‍, മേനക സുരേഷ്, മധുപാൽ‍, കല്ലിയൂർ‍ ശശി, ശ്രീമൂവീസ് ഉണ്ണിത്താൻ‍, ജി.എസ് വിജയൻ‍, സുരേഷ് ഉണ്ണിത്താൻ, ഭാവചിത്ര ജയകുമാർ‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ആർ. ചന്ദ്രശേഖരൻ, കരമന ജയൻ, ചന്ദ്രസേനൻ ഹാപ്പികുമാർ, തുളസീദാസ്, രാജ്മോഹൻ പിള്ള, പൂജപ്പുര രാധാകൃഷ്ണൻ, ഒ.എസ് ഗിരീഷ് തുടങ്ങി ഒട്ടനവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് കത്തനാരുടെ പൂജയും സ്വിച്ചോൺ കർ‍മ്മവും നടന്നത്.

മന്ത്രി ശിവൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ‍ ചിറ്റയം ഗോപകുമാർ‍, സ്വാമി ഗുരുരത്നം , സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ആർ‍. ചന്ദ്രശേഖരൻ തുടങ്ങിയവർ‍ ചടങ്ങിൽ‍ ഭദ്രദീപം കൊളുത്തി. ഛായാഗ്രഹണം: യു.കെ സെന്തിൽകുമാർ, രചന: ഷാജി നെടുങ്കല്ലേൽ

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed