മലയാള സിനിമയെ ഉൾപ്പെടുത്തി പുതിയ പദ്ധതിയുമായി കേരള ടൂറിസം വകുപ്പ്


തിരുവനന്തപുരം: മലയാള സിനിമയെ ഉൾപ്പെടുത്തി പുതിയ പദ്ധതിയുമായി കേരള ടൂറിസം വകുപ്പ്. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്. സിനിമാ താരങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് സിനിമാടൂറിസം വിഭാവനം ചെയ‌്തിരിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്്: കേരളത്തിൽ സിനിമാടൂറിസം ആരംഭിക്കും. കാലം എത്ര കഴിഞ്ഞാലും മനസിൽ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങൾ. നമ്മുടെ ഇത്തരം സിനിമാ ഗൃഹാതുര ഓർമ്മകൾക്ക് നിറം പകരുന്ന പുതിയ പദ്ധതി ആരംഭിക്കാൻ ടൂറിസം വകുപ്പ് ഒരുങ്ങുകയാണ്. കിരീടം സിനിമയിൽ മോഹൻലാലിന്റെ വികാര നിർഭരമായ രംഗങ്ങൾ ചിത്രീകരിച്ച പാലം, ബോംബെ സിനിമയിൽ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കൽ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ഒരുവട്ടമെങ്കിലും എത്താൻസഞ്ചാരികളെ ആകർഷിക്കുന്നതാണ് പദ്ധതി. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്. സിനിമാ താരങ്ങളെ കൂടി ഉൾപ്പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തുന്നതാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ ഇരു വകുപ്പുകളും ചേർന്ന് ഉടൻ തന്നെ സിനിമാടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ചു.

നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കേരളത്തിലെ സിനിമാ ലൊക്കേഷനുകളെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed