കേരളത്തിൽ സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കുന്നു


തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിർത്തിവെച്ച സിനിമാ ഷൂട്ടിംഗ് ഇന്ന് മുതൽ പുനരാരംഭിക്കാൻ അനുമതി. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തിൽ മാർഗരേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. ലൊക്കേഷനിൽ പരമാവധി 50 പേർക്ക് പ്രവേശിക്കാനാണ് അനുമതി. ഷൂട്ടിംഗിൽ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളും കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റും സംഘടനകൾക്ക് നൽകണം.

ഇൻഡോർ ഷൂട്ടിംഗിന് മാത്രമാണ് നിലവിൽ അനുമതി ഉളളത്. 48 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ പരിശോധനാ ഫലം ഹാജരാക്കിയാൽ മാത്രമേ ഷൂട്ടിങ് സൈറ്റിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. എല്ലാ ദിവസവും രാവിലെ ശരീരോഷ്മാവ് പരിശോധിക്കണം, സന്ദർശകരെ പരമാവധി ഒഴിവാക്കണം, ലൊക്കേഷൻ, താമസസ്ഥലം എന്നിവിടങ്ങളിൽ നിന്ന് പുറത്തുപോവരുത് തുടങ്ങി 30 ഇന മാർഗരേഖകളാണ് സിനിമാ സംഘടനകൾ തയ്യാറാക്കിയത്.
കേരളത്തിൽ കൊറോണ വ്യാപനം വർദ്ധിച്ചുവരുന്നതിനാൽ ഷൂട്ടിംഗിന് അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഉൾപ്പെടെ നിരവധി സിനിമകളുടെ ഷൂട്ടിംഗ് മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് മാറ്റിയിരുന്നു. തുടർന്ന് സിനിമാ വ്യവസായത്തോടുള്ള സർക്കാർ സമീപനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക രംഗത്തെത്തുകയുമുണ്ടായി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed