സൂപ്പർ‍മാൻ‍ സംവിധായകൻ റിച്ചാർ‍ഡ് ഡോണർ‍ അന്തരിച്ചു


വാഷിംഗ്ടൺ: സൂപ്പർ‍മാൻ നിരവധി സിനിമകൾ‍ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർ‍ഡ് ഡോണർ‍ അന്തരിച്ചു. 91 വയസായിരുന്നു. വാർദ്‍ധക്യകാല സഹജമായ അസുഖങ്ങളെ തുടർ‍ന്നാണ് മരണം. റിച്ചാർ‍ഡ് ഡോണറിന്റെ ഭാര്യയും നിർ‍മാതാവുമായ ലോറെൻ‍ ഷ്യൂലർ‍ ആണ് മരണവാർ‍ത്ത അറിയിച്ചത്.

1960കളിൽ‍ ടെലിവിഷൻ ഷോകളിലൂടെയാണ് റിച്ചാർ‍ഡ് ഡോണർ‍ സംവിധാന രംഗത്തെത്തിയത്. 1961ൽ‍ എക്‌സ്− 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്. 1976ൽ‍ പുറത്തിറങ്ങിയ ദ ഒമെൻ എന്ന സിനിമയിലൂടെ റിച്ചാർ‍ഡ് ഡോണർ‍ പ്രശസ്തനായി. 1978ൽ‍ പുറത്തിറങ്ങിയ സൂപ്പർ‍മാന്‍ എന്ന സിനിമ റിച്ചാർ‍ഡ് ഡോണറെ ആഗോളതലത്തിലും പ്രശസ്തനാക്കി. അക്കാദമി ഓഫ് സയൻ‍സ് ഫിക്ഷൻ അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ‍ റിച്ചാർ‍ഡ് ഡോണറിനെ തേടിയെത്തി.

മിടുക്കനായ അദ്ധ്യാപകൻ, മോട്ടിവേറ്റർ‍, എല്ലാവർ‍ക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകന്‍ എന്നിങ്ങനെയൊക്കെയായ റിച്ചാർ‍ഡ് ഡോണർ‍ പോയി എന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് സംവിധായകൻ‍ സ്റ്റീവൻ സ്പിൽ‍ബെർ‍ഗ് അനുസ്മരിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed