ബോളിവുഡ് സംവിധായകനും നിർ‍മ്മാതാവുമായ രാജ് കൗശൽ‍ അന്തരിച്ചു


ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് സംവിധായകനും നിർ‍മ്മാതാവുമായ രാജ് കൗശൽ‍ അന്തരിച്ചു. നടിയും ഫാഷൻ‍ ഡിസൈനറുമായ മന്ദിരാ ബേദിയുടെ ഭർ‍ത്താവാണ് കൗശൽ‍. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

ഇന്ന് പുലർ‍ച്ചെ 4.30നാണ് കൌശലിന് ഹൃദയാഘാതമുണ്ടായത്. ഈ സമയത്ത് മതിയായ ചികിത്സ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മരണം സംഭവിച്ചതെന്നും  ആരോപണം ഉയരുന്നുണ്ട്.

ആന്‍റണി കൌൻ‍ ഹേ, ശാദി കാ ലഡു, പ്യാർ‍ മേ കഭി കഭി എന്നിവയാണ് കൗശൽ‍ സംവിധാനം ചെയ്ത ചിത്രങ്ങൾ‍. ശാദി കാ ലഡു, പ്യാർ‍ മേ കഭി കഭി എന്നീ ചിത്രങ്ങൾ‍ നിർ‍മ്മിച്ചതും കൌശൽ‍ തന്നെയായിരുന്നു. സ്റ്റണ്ട് ഡയറ്കടർ‍ കൂടിയായ കൗശൽ‍ ബെഖുഡി എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ‍ സംവിധാനം ചെയ്തിരുന്നു. 1999ലാണ് കൌശൽ‍ മന്ദിരാ ബേദിയെ വിവാഹം ചെയ്യുന്നത്. വീർ‍ കൗശൽ‍, താരാ ബേദി കൗശൽ‍ എന്നീ രണ്ട് മക്കളും ഇവർ‍ക്കുണ്ട്. നാൽ വയസുകാരിയായ താരയെ ദന്പതികൾ‍ കഴിഞ്ഞ വർ‍ഷമാണ് ദത്തെടുത്തത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed