രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറുമായി പി.എം.വി


രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി പി.എം.വി ഇലക്ട്രിക് EaS-E എന്ന പേരിൽ പുറത്തിറക്കുന്ന ഈ ടു സീറ്റർ കാറിന് 4.19 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്കാണ് ഈ വിലയ്ക്ക് കാർ നൽകുന്നത്.

2,000 രൂപ നൽകി പി.എം.വിയുടെ വെബ്സൈറ്റിലൂടെ കാർ ബുക്ക് ചെയ്യാം. ഇതുവരെ 6,000 ബുക്കിംഗുകളാണ് EaS-E മോഡലിന് ലഭിച്ചത്. രാജ്യത്ത് നിലവിൽ ലഭ്യമായ ഏറ്റവും ചെറിയ കാർ എന്ന പ്രത്യേതകയും EaS-Eന് ഉണ്ട്. 2,915 എംഎം നീളവും 1157 എംഎം വീതിയുമുള്ള വാഹനത്തിന് 550 കി.ഗ്രാം ആണ് ഭാരം.

മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് പി.എം.വി EaS-E എത്തുന്നത്. 120 കി.മീറ്റർ, 160 കി.മീറ്റർ, 200 കി മീറ്റർ എന്നിങ്ങനെയാണ് ഈ മൂന്ന് ഓപ്ഷനുകൾ നൽകുന്ന റേഞ്ച് മണിക്കൂറിൽ 70 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയർന്ന വേഗത. 13 എച്ച്പി പവറും 50 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന വാഹനം 5 സെക്കൻഡുകൊണ്ട് പൂജ്യത്തിൽ നിന്ന് 40 km/h വേഗത കൈവരിക്കും.

2023 പകുതിയോടെ EaS-E ഇന്ത്യൻ നിരത്തുകളിലെത്തും. നിലവിൽ ഈ വിഭാഗത്തിൽ പിഎംവിയുടെ ഇലക്ട്രിക് കാറിന് എതിരാളികളില്ല. 8.49 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ടാറ്റയുടെ ടിയാഗോ ആണ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ.

 

article-image

AA

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed