ട്വിറ്റർ ഇനി ഇലോൺ മസ്ക്കിന് സ്വന്തം


ലോകം ഉറ്റു നോക്കിയിരുന്ന കരാറുകളിൽ ഒന്നായിരുന്നു ശതകോടീശ്വരനായ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുമെന്നത്. ഒടുവിൽ ഇലോൺ മസ്ക്കിന്റെ ആ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു. 44 ബില്യൺ ഡോളറിനാകും മസ്ക് ട്വിറ്റർ ഏറ്റെടുക്കുക. ബിഡിനെ അനുകൂലിച്ച് ട്വിറ്റർ ഓഹരി ഉടമകൾ വോട്ട് ചെയ്തു. കരാറിൽ നിന്ന് പിന്മാറാൻ മസ്ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ്.ഏപ്രിൽ 26നാണ് ട്വിറ്റർ ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി ഇലോൺ മസ്‌ക് രംഗപ്രവേശം ചെയ്തത്. തുടർന്ന് ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. ഓഹരി ഒന്നിന് 54.20 ഡോളർ എന്ന നിരക്കിൽ 44 ബില്യൺ ഡോളറായിരുന്നു മസ്ക് മുന്നോട്ട് വെച്ച കരാർ. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഏപ്രിൽ ആദ്യത്തിൽ മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിങ് മൂൽയത്തേക്കാൾ 38 ശതമാനം കൂടുതലായിരുന്നു കരാർ തുക. മസ്ക് ഏറ്റെടുക്കുന്നതോടെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ പൂർണമായും സ്വകാര്യ കമ്പനിയായി മാറും. 

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ കണക്ക് എത്രയാണെന്ന് ഇലോൺ മസ്‌ക് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരം ട്വിറ്റർ കൊടുത്തില്ല. ഇതിനു പിന്നാലെ കരാറിൽ നിന്നും പിന്മാറുന്നതായി മസ്ക് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഒക്ടോബറിൽ വിചാരണ നേരിടണം.

article-image

cjv

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed