ഇന്ത്യയിൽ വാഹന ഇൻഷുറൻ‍സ് പ്രീമിയം വർ‍ധിപ്പിച്ചു


രാജ്യത്ത് വാഹന ഇഷുറൻ‍സ് പ്രീമിയം വർ‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂൺ ഒന്നു മുതൽ‍ പുതിയ നിരക്ക് പ്രബല്യത്തിൽ‍ വരും. കാറുകൾ‍ക്ക് 1000 സിസി 2094 രൂപയും, 1000 സിസിക്കും 1500 സിസിക്കും ഇടയിൽ‍− 3416 രൂപയും, 1500 സിസിക്ക് മുകളിൽ‍ −7897 രൂപയുമായി പ്രീമിയം ഉയരും.

ഇരുചക്രവാഹനങ്ങൾ‍ക്ക് 75സിസി വരെ  538 രൂപയും 75 സിസിക്കും 150 സിസിക്കും ഇടയിൽ‍ ∠ 714 രൂപയും 150 സിസിക്കും 350 സിസിക്കും ഇടയിൽ‍ 1366 രൂപയും 350 സിസിക്ക് മുകളിൽ‍ ∠ 2804 രൂപയുമായി വർ‍ധിക്കും.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകൾ‍ക്ക് 15% ഡിസ്‌കൗണ്ട് വിന്റേജ് കാറുകൾ‍ക്ക് 50% ഡിസ്‌കൗണ്ട് ഇലക്ട്രിക് വാഹനങ്ങൾ‍ക്ക് 15%വും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ‍ക്ക് 7.5%വും ഡിസ്‌കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed