മസ്കിനെതിരെ ലൈംഗികാരോപണവുമായി എയർ‍ഹോസ്റ്റസ്


സ്‌പേസ് എക്‌സ്, ടെസ്ല സിഇഒ ഇലോന്‍ മസ്‌കിനെതിരെ ലൈംഗിക ആരോപണവുമായി എയർ‍ ഹോസ്റ്റസ്. മസ്‌ക് വിമാനത്തിൽ‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വിഷയം പുറത്തറിയാതിരിക്കാൻ 2,50,000 ഡോളർ‍ (രണ്ടു കോടിക്കടുത്ത് ഇന്ത്യന്‍ രൂപ) വാഗ്ദാനം ചെയ്‌തെന്നുമാണ് ഇവർ ആരോപിക്കുന്നത്. 2016ലാണ് സംഭവമെന്നും യുവതി പറയുന്നു. 2018−ലാണ് സ്‌പേസ് എക്‌സ് എയർ‍ഹോസ്റ്റസിന് പണം കൊടുത്ത് ആരോപണം ഒതുക്കിയതെന്നാണ് പറയുന്നത്.

സ്‌പേസ് എക്‌സിന്റെ കോർപ്പറേറ്റ് ജെറ്റ് ഫ്ലീറ്റിന്റെ കരാർ അടിസ്ഥാനത്തിൽ ക്യാബിൻ ക്രൂ അംഗമായി ജോലി ചെയ്ത സമയത്താണ് തന്നെ മസ്ക് ലൈംഗികമായി ഉപയോഗിച്ചതെന്നാണ് യുവതി പറയുന്നത്. വിമാനത്തിലെ സ്വകാര്യ മുറിയിലേക്ക് മസ്ക് യുവതിയെ വിളിച്ചുവരുത്തി നഗ്നതാ പ്രദർശനം നടത്തിയെന്നും വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് യുവതി പറയുന്നത്. മസ്‌ക് അയാളുടെ ലിംഗം തനിക്ക് തുറന്നുകാട്ടുകയും സമ്മതമില്ലാതെ തന്റെ കാലിൽ തടവുകയും ചെയ്തുവെന്ന് ആരോപിച്ച യുവതി, പകരമായി തനിക്ക് ഒരു കുതിരയെ വാങ്ങി തരാമെന്ന് മസ്‌ക് പറഞ്ഞുവെന്നും വെളിപ്പെടുത്തി. ഇക്കാര്യം ഇവർ തന്റെ സുഹൃത്തിനോടും വെളിപ്പെടുത്തിയിരുന്നു. എയർ‍ഹോസ്റ്റസിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് ബിസിനസ് ഇൻസൈഡർ‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed