ഹൈപ്പർ‍ഫോണുമായി വീണ്ടും ഷവോമി; 11T Pro 5G അവതരിപ്പിച്ചു


അവതരിപ്പിച്ചു പൂജ്യത്തിൽ‍ നിന്ന് 100 ശതമാനം ചാർ‍ജിൽ‍ എത്താൻ‍ 15 മിനിട്ട് മാത്രം എടുക്കുന്ന ഷവോമി 11i ഹൈപ്പർ‍ചാർ‍ജ് 5ജി ജനുവരി ആദ്യമാണ് ഇന്ത്യയിൽ‍ അവതരിപ്പിച്ചത്. ഇപ്പോൾ‍ മറ്റൊരു ഹൈപ്പർ‍ഫോൺ ഷവോമി 11T Pro 5Gയുമായി വീണ്ടും എത്തുകയാണ് ഈ ചൈനീസ്  കന്പനി. സ്മാർ‍ട്ട്ഫോണുകളിൽ‍ ആദ്യമായി 120 വാട്ടിന്റെ ഫാസ്റ്റ് ചാർ‍ജിംഗ് ഉപയോഗിക്കുന്ന മോഡലുകളാണ് ഷവോമി ഹൈപ്പർ‍ഫോണുകൾ‍. ഷവോമി 11T Pro 5Gയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 39,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജിന് 41,999 രൂപ നൽ‍കണം. 43,999 രൂപയാണ് 12 ജിബി റാം + 256 ജിബി വേരിയന്റിന്. ആമസോൺ, മി.കോം, മി ഹോം സ്റ്റോർ‍, മറ്റ് റീടെയിൽ‍ സ്റ്റോറുകൾ‍ എന്നിവിടങ്ങളിൽ‍ നിന്ന് ഫോൺ‍ വാങ്ങാം. Xiaomi 11T Pro 5G സവിശേഷതകൾ‍ 6.67 ഇഞ്ച് ഫുൾ‍ എച്ച്ഡി ഡിസ്പ്ലെയിലാണ് ഷവോമി 11t pro 5ജി എത്തുന്നത്. 120 hz ആണ് റിഫ്രഷ് റേറ്റ്. 1,000 nits ആണ് ഉയർ‍ന്ന ബ്രൈറ്റ്നെസ് നിരക്ക്. ക്വാൽ‍കോമിന്റെ സ്‌നാപ്ഡ്രാഗൺ 888 soc  പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 

ട്രിപിൾ‍ ക്യാമറ സെറ്റപ്പ് ആണ് ഷവോമി ഫോണിന് നൽ‍കിയിരിക്കുന്നത്. 108 എംപിയുടെ സാംസംഗ് എച്ച്എം2 സെൻസർ‍, 8 എംപിയുടെ അൾ‍ട്രാവൈഡ് ഷൂട്ടർ‍, 5 എംപിയുടെ മാക്രോ ഷൂട്ടർ‍, എന്നിവയാണ് പിന്‍ഭാഗത്ത് ഉൾ‍ക്കൊള്ളിച്ചിരിക്കുന്നത്. 8k വീഡിയോ റെക്കോർ‍ഡിംഗ് ഫോണിൽ‍ സാധ്യമാണ്. 16 എംപിയുടേതാണ് സെൽ‍ഫി ക്യാമറ. ഡോൾ‍ബി അറ്റ്മോസ് സാങ്കേതികവിദ്യയിൽ‍ നൽ‍കിയിരിക്കുന്ന ഇരട്ട സ്പീക്കറുകളും ഫോണിന്റെ സവിശേഷതയാണ്. 5000 എംഎഎച്ചിന്റെ ഡ്യുവൽ‍സെൽ‍ ബാറ്ററിയാണ് ഫോണിന്. 204 ഗ്രാമാൺ ഫോണിന്റെ ഭാരം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed