ഒരു മാസത്തിനിടെ മൂന്നു കോടിയിലധികം പോസ്റ്റുകൾക്കെതിരേ നടപടി സ്വീകരിച്ചെന്ന് ഫേസ്ബുക്ക്


ന്യൂഡൽഹി: ഒരു മാസത്തിനിടെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമായ മൂന്നു കോടിയിലധിം പോസ്റ്റുകൾക്കെതിരേ നടപടി സ്വീകരിച്ചെന്ന് ഫേസ്ബുക്ക്. രാജ്യത്തെ പുതുക്കിയ ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വിവിധ ലംഘനങ്ങളുടെ പേരിൽ ഇത്രയധികം പോസ്റ്റുകൾക്കെതിരേ നടപടിയെടുത്തത്. ഫേസ്ബുക്കിന്‍റെ തന്നെ ഉമടസ്ഥതതയിലുള്ള ഇൻസ്റ്റഗ്രാമിലെ 20 ലക്ഷം പോസ്റ്റുകൾക്കെതിരേയും ഇത്തരത്തിൽ നടപടിയെടുത്തു. ഫേസ്ബുക്ക്, ഗൂഗിൾ, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകൾ പ്രകോപനപരമായ പോസ്റ്റുകൾ ഇന്ത്യയിലെ ഐടി ചട്ടങ്ങൾക്ക് അനുസൃതമായി നീക്കം ചെയ്യുന്നത് സുതാര്യത ഉറപ്പു വരുത്തുന്നതിന്‍റെ ചുവട് വെപ്പാണ് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. 

ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പുറമേ ഗൂഗിൾ തങ്ങളുടെ ഉടമസ്ഥതയിലുള്ള യൂ ട്യൂബിൽ നിന്നുൾപ്പടെ 59350 ലിങ്കുകൾ നീക്കം ചെയ്തിരുന്നു. കൂ ആപ്പിൽ നിന്ന് 5,502 പരാതികൾ ലഭിച്ചതിൽ 1253 എണ്ണത്തിൽ നടപടിയെടുത്തു എന്നാണ് വിവരം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed