വാട്‌സ്ആപ്പിലും മാർ‍ക്കറ്റിങ് ഫീച്ചറുകൾ‍ ആരംഭിക്കുന്നു


ന്യൂഡൽഹി: ഓൺലൈൻ ബിസിനസ്സിനെ പിന്തുണയ്ക്കുന്നതിനും ഇ −ഷോപ്പിംഗ് എളുപ്പമാക്കുന്നതിനുമായി പുതിയ സവിശേഷതകൾ വാട്‌സ്ആപ്പിലും ഉടൻ വരുന്നതായി ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ്.

ഇൻസ്റ്റഗ്രാം വിഷ്വൽ സെർച്ച്, വാട്ട്സ്ആപ്പ് മാർക്കറ്റ് പ്ലേസ് ഷോപ്പുകൾ തുടങ്ങിയ ഫീച്ചറുകളുമായാണ് ഫേസ്ബുക്ക് എത്തുന്നത്. വരും മാസങ്ങളിൽ ‘വിഷ്വൽ സെർച്ച്’ എന്ന കൃത്രിമ ഇന്റലിജൻസ് പുറത്തിറക്കുമെന്ന് കന്പനി അറിയിച്ചു.

ചിത്രങ്ങൾ ഉപയോഗിച്ച് യൂസേഴ്‌സിന് ഇഷ്ടപ്പെട്ട പ്രൊഡക്ടിനെ കണ്ടെത്താൻ സഹായിക്കുന്നതാണ് ഇൻസ്റ്റഗ്രാം വിഷ്വൽ സെർച്ചെന്ന് മാർക്ക് സുക്കർബർഗ് പറഞ്ഞു.

ഉടൻ തന്നെ വാട്ട്സ്ആപ്പിൽ ഒരു ഷോപ്പ് കാണാൻ കഴിയുമെന്നും എന്തെങ്കിലും വാങ്ങുന്നതിന് മുന്പ് ഉപഭോക്താവിന് കന്പനിയുമായി ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കും. ഇ− ഷോപ്പിംഗ് സേവനത്തിൽ വ്യക്തിഗതമായ പരസ്യങ്ങൾ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുമെന്നും മാർക്ക് സുക്കർബർഗ് അറിയിച്ചു.

അതേസമയം, ഓഡിയോ ചർച്ചകളിലൂടെ വൻഹിറ്റായി മാറിക്കഴിഞ്ഞ ക്ലബ് ഹൗസിന് സമാനമായ വിധത്തിൽ ഫേസ്ബുക്ക് പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏപ്രിലിൽ, പോഡ്കാസ്റ്റുകൾ, ഹ്രസ്വ ഓഡിയോ ഉള്ളടക്കത്തിനായുള്ള ‘സൗണ്ട്ബൈറ്റുകൾ’ ഓഡിയോ സൃഷ്ടിക്കൽ ഉപകരണം, ക്ലബ്ഹൗസ് പോലുള്ള സംഭാഷണങ്ങളിൽ ചേരുന്നതിന് ‘ലൈവ് ഓഡിയോ റൂമുകൾ’ എന്നീ പുതിയ ഓഡിയോ ഫോർമാറ്റുകൾ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. ഈ സവിശേഷതകൾ യു.എസിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വൈകാതെ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed