വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് 10% വരെ ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ എയർലൈൻസ്
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക്, ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക. ഇന്നു മുതലാണ് ഡിസ്‌കൗണ്ട് ഓഫര്‍ നിലവില്‍ വരികയെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.