അടിസ്ഥാന വികസനസൗകര്യത്തിന് മുൻഗണന: ബഹ്റൈൻ പ്രധാനമന്ത്രി


രാജ്യത്തെ അടിസ്ഥാന വികസന സൗകര്യം വർദ്ധിപ്പാക്കാനുള്ള കാര്യങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റോഡുകൾ, പാലങ്ങൾ, പാർപ്പിടം തുടങ്ങി പൊതുജനങ്ങളുടെ ജീവിതനിലവാരവും സൗകര്യവും ഒരുക്കുന്ന പദ്ധതികൾക്കാണ് ഗവൺമെന്റ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച ബഹ്റൈനിൽ വന്ന തുർക്മെനിസ്താൻ പ്രസിഡന്‍റ് സർദാർ ബർദി മുഹമ്മദോവിന്‍റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാബിനറ്റ് യോഗത്തിൽ 2019 മുതൽ 2022 വരെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ച് സംക്ഷിപ്ത റിപ്പോർട്ട് മന്ത്രാലയസമിതി അവതരിപ്പിച്ചു. പാർപ്പിടം, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യസുരക്ഷ, പ്രകൃതിസമ്പത്ത് സംരക്ഷണം, റോഡ്, പാലം നിർമാണം എന്നീ മേഖലകളിൽ നടപ്പാക്കിയ പദ്ധതികളെ കുറിച്ച റിപ്പോർട്ടാണുണ്ടായിരുന്നത്. വിവിധ മന്ത്രിമാർ പങ്കെടുത്ത പരിപാടികളും അവയെ സംബന്ധിച്ച റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു.

article-image

GNFGHFGHGH

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed