നവഭാരത് ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


നവഭാരത് ബഹ്റൈൻ ദാർ അൽ ഷിഫ സെന്ററിന്റെയും, സാറ്റ്ക്കോ കൺസ്ട്രക്ഷന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 450 ൽ പരം പ്രവാസികൾ ആണ് ക്യാമ്പിൽ പങ്കെടുത്തത്. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ വിവിധതരം രക്ത പരിശോധനയും,  ദന്ത പരിശോധനയും നടന്നു. ജനറൽ സെക്രട്ടറി ജയചന്ദ്രൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ്  ശ്രീകാന്ത് അധ്യക്ഷ്യത വഹിച്ചു. ബി എം .സി - ഐ മാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു.

നവഭാരത് നാഷണൽ എക്സിക്യൂട്ടീവ് ആക്ടിങ് പ്രസിഡൻറ് അമർ ജിത്ത് സിങ്ങ്,  സെക്രട്ടറി രുചി ദുബെ, പാട്രൻ നിരഞ്ജൻ, എൻ എസ് എസ് സെക്രട്ടറി സതീഷ് നായർ, എസ് എൻ സി എസ് ചെയർമാൻ സുനീഷ് സുശീലൻ, ഷാജി  കാർത്തികേയൻ, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സെക്രട്ടറി ജോതിഷ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു.  ദാർ അൽ ഷിഫ ജനറൽ മാനേജർ ഷമീറിന് നവഭാരത് കേരള ഘടകം പ്രസിഡന്റ് ശ്രീകാന്ത് ശിവൻ,  നവഭാരത് ആക്ടിങ് പ്രസിഡൻറ് അമിർ ജിത്ത് സിങ്ങ് ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. അനിൽ മടപ്പള്ളി നന്ദി രേഖപ്പെടുത്തി. 

article-image

a

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed