ബഹ്റൈനിലെ മത്സ്യബന്ധന മേഖലയിൽ വിദേശതൊഴിലാളികൾക്ക് ജോലി നഷ്ടത്തിന് സാധ്യത


വാണിജ്യ ആവശ്യങ്ങൾക്കായുള്ള മത്സ്യബന്ധനത്തിൽ നിന്ന് വിദേശ തൊഴിലാളികളെ മാറ്റി നിർത്തണമെന്ന ആവശ്യവുമായി ബഹ്റൈനിലെ അഞ്ച് പാർലിമെന്റ് എംപിമാരാണ് രംഗത്ത് വന്നിരിക്കുന്നത്. ഫോറിൻ അഫേയേർസ്, ഡിഫൻസ്, ആന്റ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ ഹസൻ ബുക്കമാസിന്റെ നേതൃത്വത്തിലുള്ള എംപിമാരാണ് ഇത് സംബന്ധിച്ച് എംപിമാർക്കിടയിൽ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പാർലിമെന്റ് സ്പീക്കർ അഹമദ് അൽ മുസല്ലമിനെ സമീപിച്ചിരിക്കുന്നത്. മത്സ്യബന്ധന മേഖലയിൽ നിലവിൽ രണ്ടായിരത്തോളം വിദേശ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവരെ മാറ്റുകയാണെങ്കിൽ സ്വദേശികൾക്ക് വലിയൊരു തൊഴിൽ അവസരമായി അത് മാറുമെന്നാണ് എംപിമാർ പറയുന്നത്. ഇന്ത്യക്കാർ അടക്കമുള്ള നിരവധി പേരാണ് ഇപ്പോൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത്.  

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed