പലിശക്കാർക്കെതിരെ മനുഷ്യസ്നേഹികൾ ഒരുമിക്കണമെന്ന് പലിശ വിരുദ്ധ ജനകീയ സംഗമം


പ്രവാസി സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ നിസഹായാവസ്ഥ ചൂഷണം ചെയ്യുന്ന കൊള്ളപലിശക്കാർക്കെതിരെ സാമൂഹിക പ്രതിബദ്ധയുള്ള മുഴുവൻ മനുഷ്യ സ്നേഹികളും ഒരുമിക്കണമെന്ന ആഹ്വാനവുമായി പലിശ വിരുദ്ധ ജനകീയ സംഗമം. ഐ. സി. ആർ. എഫ് ചെയർമാൻ ഡോക്ടർ ബാബുരാമചന്ദ്രൻ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസികൾ തങ്ങളുടെ വരുമാനത്തിൽ നിന്നുകൊണ്ട് ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അതോടൊപ്പം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ഐ. സി. ആർ. എഫ് മുഖേന ഇന്ത്യൻ എംബസി വഴി പരിഹാരം കാണുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പലിശ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷനായിരുന്നു. സമാനമായ സെമിനാറുകളും,  ലിശക്കെണിയിൽ കുടുങ്ങിയവരുടെ  ഒത്തുചേരലുകളും  ബഹ്റൈനിന്റെ എല്ലാ ഭാഗത്തും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐസിആർഎഫ് വൈസ് ചെയർമാൻ കൂടിയായ അഡ്വക്കേറ്റ് വി.കെ തോമസ് നിയമ ബോധവൽക്കരണ പ്രഭാഷണവും സദസ്യരുടെ   അന്വേഷണങ്ങൾക്ക് മറുപടിയും നൽകി. പലിശ വിരുദ്ധ ജനകീയ സമിതി ജനറൽ സെക്രട്ടറി ദിജീഷ് സ്വാഗതവും ബിനു കുന്നന്താനം നന്ദിയും പറഞ്ഞു. 

article-image

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed