“മുത്ത് നബി മാനവികതയുടെ മഹാനായകൻ” മീലാദ് ക്യാമ്പയിന് ഇന്ന് തുടക്കം


കർണാടക കൾചറൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ “മുത്ത് നബി മാനവികതയുടെ മഹാനായകൻ” എന്ന പ്രമേയത്തിൽ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഇന്ന് വൈകീട്ട് എട്ട് മണി മുതൽ മനാമ പാക്കിസ്ഥാൻ ക്ലബിൽ വെച്ച് ഗ്രാൻറ് മീലാദ് സമ്മേളനം സംഘടിപ്പിക്കുന്നു. സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പരിപാടിയിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്ന സമ്മേളനം ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

സ്വദേശി പ്രമുഖരും സാംസ്കരിക നേതാക്കളും ഐ.സി.എഫ്, ആർ. എസ്. സി, സ്ഥാപന പ്രസ്ഥാന നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുമെന്നും, മിലാദ് ക്യാമ്പയിനിന്റെ ഭാഗമായി രണ്ട് മാസത്തോളം മൗലിദ് ജൽസകൾ, പ്രകീർത്തന സംഗമങ്ങൾ, പുസ്തക വിതരണം തുടങ്ങിയവ നടക്കുമെന്നും വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

ഗുദേബിയയിലെ കെസിഎഫ് ആസ്ഥാനത്ത് വെച്ച് നടന്ന വാർത്തസമ്മേളനത്തിൽ കെസിഎഫ് ഇന്റർനാഷണൽ കൗൺസിൽ ഫിനാൻഷ്യൽ കൺട്രോളർ അലി മുസ്ല്യാർ, പ്രൊഫഷണൽ ഡെവലപ്മെന്റ് ഡിവിഷൻ കോർഡിനേറ്റർ ബഷീർ കാർളെ, കെസിഎഫ് ബഹ്റൈൻ പ്രസിഡണ്ട് ജമാൽ വിട്ടൽ, സെക്രട്ടറി ഹാരിസ് സാമ്പിയ, സൂഫി ഹാജി, നസീർ ദേർളകട്ടെ, ഇർഫാൻ മേൽക്കാർ, ഇബ്റാഹീം സഅദി, ഹനീഫ് മുസ്ലിയാർ, ശിഹാബ് പരപ്പ എന്നിവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed