കറുപ്പ് സ്വാമി ചിന്നതമ്പി സുമനസ്കരുടെ സഹായത്തോടെ നാട്ടിലെത്തി


ബഹ്റൈനിൽ ജോലിയില്ലാതെ പ്രയാസപ്പെട്ട് കഴിഞ്ഞിരുന്ന മൂന്നാർ സ്വദേശിയും തമിഴ് വംശജനുമായ കറുപ്പ് സ്വാമി ചിന്നതമ്പി സുമനസ്കരുടെ സഹായത്തോടെ നാട്ടിലെത്തി.  കറുപ്പുസ്വാമിയുടെ ദുരിതാവസ്ഥയെക്കുറിച്ച് ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന് ലഭിച്ച വാട്സ്ആപ് സന്ദേശത്തെ തുടർന്ന് വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റും ഒ.ഐ.സി.സി ഇടുക്കി ജില്ല പ്രസിഡന്റുമായ എബ്രഹാം സാമുവേൽ വിഷയത്തിൽ ഇടപ്പെട്ടിരുന്നു. തുടർന്നാണ് തിരിച്ചുപോക്കിനുള്ള വഴിയൊരുങ്ങിയത്.  

പോലീസിന്റെ സഹായത്തോടെ പാസ്പോർട്ട് തിരികെ വാങ്ങി യാത്രാരേഖകൾ ശരിയാക്കിയാണ് ഇദ്ദേഹത്തെ നാട്ടിലേയ്ക്ക് അയച്ചത്. വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ സെക്രട്ടറി പ്രേംജിത്, ട്രഷറർ ജിജോ ബേബി, ഹരീഷ് നായർ, വിനോദ് നാരായണൻ, അബ്ദുല്ല ബെള്ളിപ്പാടി, പൊതുപ്രവർത്തക ഷെമിലി പി. ജോൺ, എബ്രഹാം സാമുവൽ എന്നിവർ കറുപ്പുസ്വാമിയെ യാത്രയക്കാൻ എയർപ്പോർട്ടിലെത്തി.

article-image

s dyduy

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed