ബീച്ച് ശുചീകരണം നടത്തി


ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ ബീച്ച് ക്ലീനിങ്ങ് സംഘടിപ്പിച്ചു. സൽമാൻ സിറ്റിയിൽ വെച്ച് നടന്ന ബീച്ച് ക്ലീനിങ്ങിന്റെ ആദ്യഘട്ടം ജർമ്മനിയിൽ നിന്നുള്ള എൻവയോൺമെന്റൽ അഡ്വക്കേറ്റ് കായ് മീതിഗ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ആക്റ്റിംഗ് പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. കോർഡിനേറ്റർ ഫിറോസ് നങ്ങാരത്ത്‌, വൈസ് പ്രസിഡന്റ് സജിൻ ഹെൻട്രി. കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, ലയൺസ് ക്ലബ് ഡയറക്ടർ മൂസ ഹാജി,സാമൂഹ്യ പ്രവർത്തകരായ സൈദ് ഹനീഫ്, അമൽദേവ്,ഇന്ത്യൻ സോഷ്യൽ ഫോറം  ബഹറൈൻ കേരള പ്രസിഡന്റ് സൈഫുദ്ധീൻ അഴീക്കോട്‌ , തുടങ്ങിയവർ സംസാരിച്ചു. ഹുസൈൻ കൈക്കുളത്ത്‌ നന്ദി പറഞ്ഞു. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed