പാസ്പോർട്ട് കേന്ദ്രങ്ങളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു


മുഹറഖിലെയും ഇസാടൗണിലെയും നാഷണാലിറ്റി പാസ്പോർട്ട് കേന്ദ്രങ്ങളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കുമെന്ന് നാഷണാലിറ്റി പാസ്പോർട്സ് ആന്റ് റെസിഡൻ്റസ് അഫയേർസ് അതോറിറ്റി അറിയിച്ചു. രാവിലെ 7.30 മുതൽ വൈകുന്നേരം 7.30 വരെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. അപ്പോയിന്റ്മെന്റ് ആവശ്യമുള്ളവർക്ക് ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ഇത് എടുക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഇന്ന് മുതല‍ാണ് പുതിയ തീരുമാനം നടപ്പിലാകുന്നത്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed