ബോധവത്കരണ ക്ലാസ് നടത്തി


ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെ തൊഴിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. എൽഎംആർഎ ഗ്രീവൻസെസ് ആന്റ് പ്രൊട്ടക്ഷൻ ഡയറക്ടർ ഷെറീൻ അൽ സാതി തൊഴിലാളികളുടെ അവകാശങ്ങളെ പറ്റി വിശദീകരിച്ച പരിപാടിയിൽ ഇരുന്നോറോളം പേർ പങ്കെടുത്തു. 

article-image

തൊഴിൽ പ്രശ്നങ്ങൾ ഉണ്ടായാൽ 995 എന്ന ഹോട്ലൈൻ നമ്പറിലാണ് ബന്ധപ്പെടേണ്ടതെന്നും, വിവിധ ഭാഷകളിൽ ആവശ്യമായ നിർദേശങ്ങൾ ലഭിക്കുമെന്നും അവർ അറിയിച്ചു. ശമ്പളകുടിശിക അടക്കമുള്ള പ്രശ്നങ്ങൾ ഈ നമ്പറിൽ വിളിച്ചോ എൽഎംആർഎയിൽ നേരിട്ട് ചെന്നോ ബോധിപ്പിക്കാവുന്നതാണെന്നും, ജോലിദാതാക്കളുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed