ബഹ്റൈനിൽ ഇന്നലെ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി


ബഹ്റൈനിൽ ഇന്നലെ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി. ഇതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 1495 ആയി. ഇന്നലെ 1503 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ 1979 പേർക്കു കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗികളുടെ എണ്ണം 12747 ആയി മാറി. നിലവിൽ 39 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 16 പേരുടെ നില ഗുരുതരമാണ്. ആകെ ജനസംഖ്യയിൽ 12,38,564 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 9,93,373 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത്. ഇന്നലെ 6296 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്. അതേസമയം ബൂസ്റ്റർ ഡോസിന് അർഹരായവർ അത് നേടണമെന്നും, ഇതിനായി ഏതൊരു ഹെൽത്ത് സെന്ററിലും നേരിട്ട് ചെല്ലാവുന്നതാണെന്നും ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed