കേരളീയ സമാജം ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു


ബഹ്റൈൻ കേരളീയ സമാജം ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു . സമാജം പ്രസിഡണ്ട്‌ പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്ന് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നട്ടു. ഭരണ സമിതി അംഗങ്ങളായ വർഗ്ഗീസ് ജോർജ്ജ് , പോൾസൺ ലോനപ്പൻ ,വിനൂപ് ,മഹേഷ് ഗോപാലകൃഷ്ണ പിള്ള, ഗാർഡൻ ക്ലബ് കൺവീനർ ടോണി പെരുമാനൂർ , മിസ്സ് നൈന തുടങ്ങിയവരും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed