ബഹ്റൈനിൽ മെയ്ദിനം, ഈദ് അവധികൾ പ്രഖ്യാപിച്ചു


ബഹ്റൈനിൽ ഈദ് , മെയ്ദിനം എന്നിവ പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചു. കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി പ്രഖ്യാപനം നടത്തിയത്. മെയ് ദിനമായ മെയ് 1 ഞായറാഴ്ച്ച മുതൽ ഈദ് അൽ ഫിതർ ദിനത്തിലും തുടർന്നുള്ള രണ്ട് ദിവസത്തിലും അവധിയായിരിക്കും. മൂന്ന് ഈദ് ദിവസങ്ങളിൽ ഏതെങ്കിലും ഔദ്യോഗിക അവധിയുമായി ഒത്തുപോകുന്നുണ്ടെങ്കിൽ, പകരം ഒരു അധിക ദിവസം നൽകുമെന്നും സർക്കുലറിൽ അറിയിച്ചു. ഈ ദിവസങ്ങളിൽ രാജ്യത്തെ സർക്കാർ ഓഫീസുകളും മന്ത്രാലയങ്ങളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതല്ല. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed