ക്വാറൈന്റൻ നിർദേശങ്ങൾ പുതുക്കി ബഹ്റൈൻ


കോവിഡ് പ്രതിരോധ സമിതി ഗവൺമെന്‍റ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ബഹ്റൈനിലെ മുൻകരുതൽ സമ്പർക്ക വിലക്കിന്റെ നടപടി ക്രമത്തിൽ മാറ്റം വരുത്തി.  പുതിയ നടപടിക്രമം ഇന്ന് മുതൽ തുടങ്ങും.  കോവിഡിന്‍റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ടെസ്റ്റ് നടത്തണമെന്ന് പ്രതിരോധ സമിതി ആവശ്യപ്പെട്ടു. കൂടാതെ എല്ലാ ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കുകയും വേണം.

താഴെ പറയുംവിധമാണ് നടപടിക്രമം

* ബിഎവെയർ' ആപ്ലിക്കേഷനിൽ പച്ച ഷീൽഡുള്ളവർക്ക് കോവിഡ് പിടിപെട്ടാൽ ഏഴുദിവസം സമ്പർക്ക വിലക്കിൽ കഴിയണം.   അതുകഴിഞ്ഞാൽ പുറത്തിറങ്ങാം. പച്ച ഷീൽഡുള്ളവർക്ക് ആർ.ടി.പി.സി.ആർ ഇല്ലാതെ തന്നെ പുറത്തിറങ്ങാം. 

* വാക്‌സിനേഷൻ എടുക്കാത്ത, അല്ലെങ്കിൽ ആപ്പിൽ മഞ്ഞയോ ചുവപ്പോ ഷീൽഡ് കൈവശം വെച്ചിരിക്കുന്നവർ, അണുബാധയുണ്ടായ തീയതി മുതൽ 10 ദിവസത്തേക്ക് സമ്പർക്ക വിലക്കിൽ കഴിയണം. 10 ദിവസത്തിനുശേഷം ടെസ്റ്റ് നടത്താതെ തന്നെ സമ്പർക്ക വിലക്കിൽ നിന്ന് മോചിതരാകാം.

* വിദേശത്തുനിന്ന് പ്രവേശിക്കുന്നവർ ആപ്പിൽ മഞ്ഞയോ ചുവപ്പോ ഷീൽഡുള്ള വ്യക്തികളും പ്രതിരോധ കുത്തിവെപ്പെടുക്കാത്തവരും ഏഴു ദിവസം സമ്പർക്കവിലക്കിൽ കഴിയണം.   

* വിദേശത്തുനിന്നെത്തുന്ന പച്ച ഷീൽഡ് കൈവശമുള്ള യാത്രക്കാർക്ക് സമ്പർക്ക വിലക്ക് ഇല്ല. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed