ഓൺലൈൻ പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധ വേണമെന്ന് ബെനിഫിറ്റ് കമ്പനി സുരക്ഷാ വിഭാഗം തലവൻ


രാജ്യത്ത് ഓൺലൈൻ പണമിടപാടുകൾ നടത്തുന്ന കമ്പനികൾ അന്താരാഷ്ട്ര തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പൊതുവെ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ബെനിഫിറ്റ് കമ്പനിയുടെ സുരക്ഷാവിഭാഗം തലവൻ അലി ബെഷറാ വ്യക്തമാക്കി. ഫോർ പി എം ന്യൂസിന്റെ സഹോദരസ്ഥാപനമായ ഡെയിലി ട്രിബ്യൂണിനോട് ഓൺലൈൻ പണമിടപ്പാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സമീപ ദിവസങ്ങളിൽ നിരവധി പേർക്ക് ഓൺലൈൻ പണമിടപാടുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെടാനുള്ള പ്രധാന കാരണം അശ്രദ്ധയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ഉപഭോക്താവ് ശ്രദ്ധിക്കണമെന്നും, നിരവധി പ്രചരണങ്ങളാണ് ഇത് സംബന്ധിച്ച് ബെനിഫിറ്റ് അടക്കമുള്ള കമ്പനികൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അറിയാത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യാനോ, ഒടിപി നമ്പറുകൾ മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കയോ ചെയ്യരുതെന്നും, പണം നഷ്ടപ്പെട്ടുവെന്ന് തോന്നിയാൽ എത്രയും പെട്ടന്ന് പോലീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed