ബഹ്റൈൻ രാജാവിന് അറബ് റെഡ്ക്രോസ്, റെഡ്ക്രസന്റ് അവാർഡ്


മനാമ

പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ മാനുഷിക പ്രവർത്തന മികവ് പരിഗണിച്ച് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് അറബ് റെഡ്ക്രോസ്, റെഡ് ക്രസന്റ് എന്നിവയുടെ അവാർഡ്. സാഫിരിയ്യ പാലസിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഹമദ് രാജാവ് ‘അബൂബക്കർ സിദ്ദീഖ്‘ അവാർഡ് ഏറ്റുവാങ്ങി. അറബ് റെഡ് ക്രസന്റ് ആന്റ് റെഡ് ക്രോസ് സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. സാലിഹ് ബിൻ ഹമദ് അത്തുവൈജി അവാർഡ് സമ്മാനിച്ചു. ബഹ്റൈൻ റെഡ് ക്രസന്റ് സൊൈസറ്റി ചെയർമാനും 45ആമത് റെഡ്ക്രോസ് ആന്റ് റെഡ് ക്രസന്റ് സൊസൈറ്റി ജനറൽ കൗൺസിൽ ചെയർമാനും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, സൗദി റെഡ് ക്രസന്റ് പ്രസിഡന്റ് ഡോ. ജലാൽ മുഹമ്മദ് അൽ ഉവൈസി, ഇൗജിപ്ത് റെഡ് ക്രസന്റ് സൊസൈറ്റി റാമി ജമീൽ അന്നാദിർ, ഇറാഖ് റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് യാസീൻ അഹ്മദ് അബ്ബാസ്, ഫലസ്തീൻ റെഡ്് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് യൂനുസ് നമിർ അൽ ഖത്തീബ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

ഇത്തരമൊരു നേട്ടം കൈവരിക്കാനായതിലുള്ള സന്തോഷവും നന്ദിയും ഹമദ് രാജാവ് പങ്കുവെക്കുകയും മാനുഷിക സേവന പ്രവർത്തനങ്ങളിൽ കൂടുതൽ മികവോടെ മുന്നോട്ടു പോകാൻ ഇരു കൂട്ടായ്മക്കും സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed