'ഓട്ടം ഫെയർ' ബഹ്റൈനിൽ ആരംഭിച്ചു


മനാമ

ബഹ്റൈനിൽ എല്ലാ ഡിസംബർ മാസവും നടക്കാറുള്ള 'ഓട്ടം ഫെയർ' വ്യാപാരോത്സവത്തിന്  ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ തുടക്കമായി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. നാസർ അലി ഖഇദിയാണ് ഓട്ടം ഫെയറിന്റെ 32ാമത് പതിപ്പ് ഉദ്ഘാടനം ചെയ്തത്. ഡിസംബർ 21 വരെ നീളുന്ന മേളയിൽ 596 ചില്ലറ വിൽപനക്കാർ പങ്കെടുക്കുന്നുണ്ട്. ഈ വർഷം പങ്കാളിത്തത്തിൽ 20 ശതമാനം വർധനയാണുള്ളത്. മേളയിൽ കുവൈത്ത്, ഫലസ്തീൻ, സൗദി അറേബ്യ, സിംഗപ്പൂർ തുടങ്ങി 18 രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ ലഭ്യമാണ്. www.theautumnfair.com എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് മേളയിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed