മെഗാ രക്തദാന ക്യാമ്പുകളുമായി ബിഡികെ ബഹ്റൈൻ അഞ്ചാം വാർഷികം ആഘോഷിച്ചു


മനാമ

ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്  സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിൽ ഒരേ സമയം മെഗാ രക്തദാന ക്യാമ്പുകൾ നടത്തി. സൽമാനിയ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ചടങ്ങിൽ ഐ. സി. ആർ. എഫ്. ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു. ബി. ഡി. കെ. ചെയർമാൻ കെ. ടി. സലിമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ സ്വാഗതവും ജനറൽ സെക്രട്ടറി റോജി ജോൺ നന്ദിയും പറഞ്ഞു. സുധീർ  തിരുനിലത്ത്, പ്രദീപ്‌ പുറവങ്കര, നാസർ  മഞ്ചേരി, നജീബ് കടലായി, മനോജ്‌ വടകര, അൻവർ കണ്ണൂർ എന്നിവർ സംസാരിച്ചു.

 

article-image

കിംഗ് ഹമദ് ഹോസ്പിറ്റലിലെ രക്ത ബാങ്കിനുള്ള മൊമെന്റോ ഇന്ത്യൻ ക്ലബ് പ്രസിഡന്റ  കെ. എം. ചെറിയാൻ കൈമാറി. ക്യാമ്പിന്റെ ഭാഗമായി "രക്തവാഹിനി" എന്ന പേരിൽ രണ്ട് ബസ്സുകൾ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നും രക്തദാതാക്കളെ എത്തിക്കുന്നതിന് ഒരുക്കിയിരുന്നു. ഫ്രാൻസിസ് കൈതാരത്ത് വാഹനത്തിന്റെ ഫ്ലാഗോഫ് കർമം നിർവ്വഹിച്ചു. ഇരുന്നൂറിലധികം പേർ രക്തം ദാനം നൽകിയ രണ്ട് ക്യാമ്പുകൾക്ക്  ട്രഷറർ ഫിലിപ്പ്, ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, വൈസ് പ്രസിഡന്റുമാരായ  മിഥുൻ,  സിജോ ജോസ്, സെക്രട്ടറി രെമ്യ ഗിരീഷ്, അശ്വിൻ, ലേഡീസ് വിംഗ് കൺവീനർ ശ്രീജ  ശ്രീധരൻ, രേഷ്മ  ഗിരീഷ്, ക്യാമ്പ് കോർഡിനേറ്റർ സാബു അഗസ്റ്റിൻ, രാജേഷ് പന്മന, ജിബിൻ ജോയി മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ്  കെ. വി, അസീസ് പള്ളം ,സുനിൽ, എബി, സലീന  റാഫി,  ഗിരീഷ് പിള്ള, വിനീത  വിജയൻ, ഗ്രൂപ്പ് അംഗങ്ങളായ  പ്രബീഷ്, ഷമ്രു, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed