സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കാനുള്ള പദ്ധതികളുമായി ബഹ്റൈൻ


മനാമ

രാജ്യത്ത് സാമ്പത്തിക ഇടപാടുകൾ അതിവേഗം ഡിജിറ്റൈലസ് ചെയ്തു കൊണ്ടിരിക്കുകയാണെന്ന് ബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവർണർ റാഷിദ് അൽ മറാജ് പറഞ്ഞു. രാജ്യത്തെ സാമ്പത്തിക മേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ പറ്റി വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 367 സാമ്പത്തിക സ്ഥാപനങ്ങൾക്കാണ്  ലൈസൻസ് അനുവദിച്ചിരിക്കുന്നതെന്നും 13737 പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നതെന്നും പറഞ്ഞ അദ്ദേഹം ബാങ്കിങ്ങ് മേഖലയിലെ അസറ്റ് വാല്യു 211 ദശാശം 7 ബില്യൺ ആണെന്നും വ്യക്തമാക്കി. അടുത്ത അഞ്ച് വർഷകാലയളവിൽ സാമ്പത്തിക ഇടപാടുകൾ കൂടുതൽ ഡിജിറ്റലാക്കാനുള്ള പദ്ധതികളാണ് സെൻട്രൽ ബാങ്ക് രൂപകൽപ്പന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡിജിറ്റൽ പണമിടപ്പാടുകൾ നടത്തുമ്പോൾ വർദ്ധിച്ചു വരുന്ന സൈബർ ക്രൈമുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സെൻ്ട്രൽ ബാങ്ക് ഗവർണർ ഓർമ്മിപ്പിച്ചു. വ്യാജ സന്ദേശങ്ങളടക്കമുള്ള ചതികുഴികളെ ശ്രദ്ധയോടെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്ണോമിക്ക് ഡവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഖാലിദ് ഹുമൈദാൻ, ബഹ്റൈൻ ബോർസ് സിഇഒ ഷെയ്ഖ് ഖലീഫ ബിൻ ഇബ്രാഹിം അൽ ഖലീഫ, ബഹ്റൈൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ബാങ്കിങ്ങ് ഫിനാൻസ് ഡയറക്ടർ ജനറൽ ഡോ അഹമദ് അൽ ഷെയ്ഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

article-image

കക

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed