'ഔർ ലേഡി ഓഫ് അറേബ്യ' കത്തീഡ്രൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഡിസംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്യും


മനാമ

മിഡിലീസ്റ്റിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയം ബഹ്റൈനിൽ ഈ വരുന്ന ആഴ്ച്ച ഉദ്ഘാടനം ചെയ്യപ്പെടും. കന്യാമറിയത്തിന്റെ നാമധേയത്തിൽ നിർമിച്ച 'ഔർ ലേഡി ഓഫ് അറേബ്യ' കത്തീഡ്രലിന്റെ ഉദ്ഘാടനം ഡിസംബർ ഒമ്പതിന് രാവിലെ 11ന് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി  ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർവഹിക്കുമെന്ന് പ്രോജക്ട് മേധാവി ഫാ. സജി തോമസ്, മനാമ സേക്രഡ് ഹാർട്ട് ചർച്ച് വികാരി ഫാ. സേവ്യർ മരിയൻ ഡിസൂസ എന്നിവർ ഇന്നലെ വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾക്കാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുക. പിറ്റേന്ന് ഡിസംബർ 10ന് രാവിലെ പത്ത് മണിക്ക് ദേവാലയത്തിന്റെ കൂദാശ കർമ്മം മാർപാപ്പയെ പ്രതിനിധീകരിച്ച് എത്തുന്ന സുവിശേഷവത്കരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ നിർവഹിക്കും. ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ അപ്പോസ്തലിക് നുൺഷ്യോ ആർച്ച് ബിഷപ് യൂജിൻ ന്യൂജൻറ്, സതേൺ അറേബ്യ വികാരി അപ്പോസ്തലിക്കയും നോർത്തേൺ അറേബ്യ വികാരിയേറ്റിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ് പോൾ ഹിൻഡർ എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.  



article-image

ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന നേർത്ത് അറേബ്യൻ അപ്പോസ്തലിക് വികാരിയേറ്റിന്റെ ആസ്ഥാന കേന്ദ്രം കൂടിയായിരിക്കും ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ. മനാമയിൽനിന്ന് 20 കിലോമീറ്റർ അകലെ അവാലിയിലാണ് ബഹ്റൈൻ രാജാവ് സമ്മാനിച്ച 9,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് കത്തീഡ്രലും വികാരിയേറ്റിന്റെ ആസ്ഥാന കാര്യാലയവും നിർമിച്ചിരിക്കുന്നത്. 95,000 ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഭാഗമായാണ് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത്. 2,300 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന കത്തീഡ്രലിൽ, വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 80,000ത്തോളം കാത്തലിക്ക് വിശ്വാസികളാണ് ബഹ്റൈനിലുള്ളത്. വാർത്തസമ്മേളനത്തിൽ റോഡ്രിഗോ സി. അക്കോസ്റ്റ, ജീസസ് സി പാലിങ്കോട്, മൈക്കൽ ബ്യൂണോ കാർണി, ജിക്സൺ ജോസ് ബിനോയ്, ബിനോയ് അബ്രഹാം, രഞ്ജിത് ജോൺ എന്നിവരും പങ്കെടുത്തു.  

article-image

kk

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed