ബഹ്റിനിലെ പാലക്കാട് ആർട്സ് കൾച്ചറൽ തിയേറ്റർ ആർട്ട് ആൻഡ് ഷെഫ് മത്സരങ്ങൾ സംഘടിപ്പിച്ചു


മനാമ

ബഹ്റിനിലെ പാലക്കാട് ആർട്സ് കൾച്ചറൽ തിയേറ്റർ  ഇന്ത്യൻ ക്ലബ്ബിൽ വച്ച് ആർട്ട് ആൻഡ് ഷെഫ് മത്സരങ്ങൾ സംഘടിപ്പിച്ചു. നൂറിലധികം വിദ്യാർത്ഥികളാണ് ഡ്രോയിങ് - പൈൻറ്റിങ് മത്സരത്തിൽ പങ്കെടുത്തത്.  ആർട്ടിസ്റ്റുകളായ നിതാഷ ബിജു ,   ദിനേശ് മാവൂർ, സാംസമ്മ ടീച്ചർ, സുനിത വ്യാസ് എന്നിവരാണ് മത്സരത്തിന്റെ വിധികർത്താക്കളായി പങ്കെടുത്തത്.  ഏഴു വയസ്സിനു താഴെയുള്ളവരുടെ മത്സരത്തിൽ ആഷിക അനിൽകുമാർ ഒന്നാം സമ്മാനവും, എസ് . സമൃത് രണ്ടാം സ്ഥാനവും, ധ്രുവീക സദാശിവ് മൂന്നാം സ്ഥാനവും നേടി. എട്ട് മുതൽ പന്ത്രണ്ട് വയസ് വരെയുള്ളവരുടെ വിഭാഗത്തിൽ തൃദേവ് കരുൺ ഒന്നാം സമ്മാനം നേടിയപ്പോൾ, നാജനഹാൻ രണ്ടാം സ്ഥാനവും, നേഹ ജഗദിഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പതിമൂന്ന് മുതൽ പതിനെട്ട് വയസ് വരെ പ്രായമുള്ളവരിൽ അഷിത ജയകുമാർ ഒന്നാം സ്ഥാനം നേടി. ഭവാനി വിവേകും രണ്ടാം സ്ഥാനം നേടിയപ്പോൾ അനന്യ ഷരീബ് കുമാർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 

 

article-image

പാക്ട് അംഗങ്ങൾക്കായി നടത്തിയ പായസമത്സരത്തിൽ, രമണി അനിൽ മാരാർ ഒന്നാം സ്ഥാനവും, കൃപ രാജീവ് രണ്ടാം സ്ഥാനവും, വിനിത വിജയൻ മൂന്നാം സ്ഥാനവും നേടി. സുജ പ്രേംജിത്, സുജ ജയപ്രകാശ് മേനോൻ ,  ടിറ്റി വിൽസൺ , പ്രിയങ്ക രഞ്ജിത്ത്, ശ്രീജിത്ത് ഫറോക്ക് എന്നിവരായിരുന്നു വിധികർത്താക്കൾ. പമ്പാവാസൻ നായരും ഇന്ത്യൻ ക്ലബ് പ്രസിഡന്റ്  കെ എം ചെറിയാനുമായിരുന്നു മുഖ്യാതിഥികൾ. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed