ബഹ്റൈൻ കെഎംസിസി ആസ്ഥാനം ഉദ്ഘാടനം ചെയ്തു


ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മനാമ ബസ്സ്റ്റാൻഡിന് സമീപം ശൈഖ് റാഷിദ് ബിൽഡിങ്ങിൽ 6500 ചതുരശ്ര അടിയിൽ സജ്ജീകരിച്ച പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ  മുഖ്യാതിഥിയായിരുന്നു. 

 

article-image

കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം,  കെഎംസിസി സംസ്ഥാന  ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, സമസ്ത സംസ്ഥാന പ്രസിഡൻറ് സയ്ദ് ഫക്രുദ്ദീൻ പൂക്കോയ തങ്ങൾ, സൗദി കെ.എം.സി.സി നാഷനൽ സെക്രട്ടറി ഖാദർ ചെങ്കള എന്നിവർ പങ്കെടുത്തു.  കോവിഡ് കാലത്ത് സഹജീവികൾക്കുവേണ്ടി സേവനം നടത്തിയ കെ.എം.സി.സി വളൻറിയർമാരെ ചടങ്ങിൽ ആദരിച്ചു. വിവിധ ജില്ല കമ്മിറ്റികൾക്കും സി.എച്ച് സെൻററിനും പ്രത്യേകം ഓഫിസുകളും പൊതുപരിപാടികൾക്കായി രണ്ട് ഹാളുകളും ലൈബ്രററിയും പ്രാർഥനാ ഹാളും കോൺഫറൻസ് ഹാളും പുതിയ ഓഫിസിൽ സജ്ജീകരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed