ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നവരാത്രി മഹോത്സവം സമാപിച്ചു


ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നവരാത്രി മഹോത്സവം സമാപിച്ചു. വിജയദശമി നാളിൽ നടന്ന വിദ്യാരംഭ ചടങ്ങുകളിൽ ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്റ് രൂപ്ചന്ത് കുരുന്നുകൾക്ക് വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മുപ്പതോളം കുട്ടികൾ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭം കുറിച്ചു.വാദ്യോപകരണങ്ങളുടെ വിദ്യാരംഭം മാസ്റ്റർ ജയഗോപാൽ നിർവഹിച്ചു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം യൂണിക്കോ ഗ്രൂപ്പ് ഓഫ് കമ്പനി സി ഇ ഓ ജയശങ്കർ വിശ്വനാഥൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ 2021 പ്രവാസി ഭാരതീയ പുരസ്‌കാരം നേടിയ ബഹ്‌റൈൻ വ്യവസായി കെ.ജി ബാബുരാജനെ അനുമോദിച്ചു. ഡോ. രൂപ്ചന്ത് ആശംസകൾ നേർന്നു. ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ കെ. ചന്ദ്രബോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജേഷ് കണിയാംപറമ്പിൽ സ്വാഗതവും, വൈസ് ചെയർമാൻ എൻ.എസ് റോയ് നന്ദിയും രേഖപ്പെടുത്തി. GSS internal ഓഡിറ്റർ അനിൽ. പി ചടങ്ങുകൾ നിയന്ത്രിച്ചു.

You might also like

Most Viewed