ഐവൈസിസി ബഹ്റൈൻ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു; ബഷീർ അമ്പലായിക്ക് ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം


മനാമ

ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ഏഴാമത് യൂത്ത് ഫെസ്റ്റ്  സംഘടിപ്പിച്ചു.   കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയായിരുന്നു പരിപാടികൾ നടന്നത്.  ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ ഐഒസി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ മുഖ്യാഥിതിയായി പങ്കെടുത്തു.  യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബിവി ശ്രീനിവാസ്,മഹിളാ കോൺഗ്രെസ്സ് ദേശീയ അധ്യക്ഷ നെറ്റാ ഡിസൂസ,എൻഎസ്‌യൂ ദേശീയ പ്രസിഡന്റ് നീരജ് കുന്തൻ,എഐസിസി സെക്രെട്ടറി ധീരജ് ഗുർജാൽ തുടങ്ങിയവർ ആശംസകൾ നേർന്നു. രക്തസാക്ഷിയായ ഷുഹൈബിന്റെ പേരിൽ മികച്ച സാമൂഹ്യപ്രവർത്തകന് നൽകുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം പ്രമുഖ സാമൂഹിക പ്രവർത്തകൻ  ബഷീർ അമ്പലായിക്ക്   സമ്മാനിച്ചു.  ഇതോടൊപ്പം ആരോഗ്യമേഖലയിലെ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ഐവൈസി ദേശീയ  പ്രസിഡന്റ് അനസ് റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എബിയോൺ ആഗസ്റ്റിൻ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ഹരിഭാസ്കർ നന്ദി പറഞ്ഞു.പ്രോഗ്രാം കൺവീനർ വിനോദ് ആറ്റിങ്ങലിന്റെ  നേതൃത്വത്തിൽ ബഹ്‌റൈനിലെ കലാകാരന്മാരെ ഉൾപ്പെടുത്തി കലാപരിപാടികൾ നടന്നു. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed