മെഗാമെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ച് ബഹ്റൈൻ ഐസിആർഎഫ്


മനാമ

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വിവിധ ആശുപത്രികളുമായും മെഡിക്കൽ സെന്ററുകളുമായും ചേർന്ന്  സംഘടിപ്പിക്കുന്ന  മെഗാ മെഡിക്കൽ ക്യാമ്പിന്റെ രണ്ടാമത്തെ പ്രോഗ്രാം  സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്നു.  നൂറ്റി അൻപതോളം തൊഴിലാളികൾ  വൈദ്യപരിശോധനയ്ക്ക് വിധേയരാവുകയും ഡോക്ടർമാരുടെ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്തു. പങ്കെടുത്ത  എല്ലാവർക്കും ഉച്ചഭക്ഷണവും ബഹുഭാഷകളിലുള്ള കോവിഡ് -19 ബോധവൽക്കരണ ഫ്ലയറുകളും  സമ്മാന പൊതികളും നൽകി .  എൽ‌എം‌ആർ‌എയിലെ പ്രൊട്ടക്ഷൻ ആൻഡ് ഗ്രീവൻസ്  റെപ്രെസെന്ററ്റീവ്  ഫഹദ് അൽ ആസ്മി മുഖ്യാതിഥിയായ ചടങ്ങിൽ ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ജോയിന്റ് ട്രഷറർ നിഷ രംഗരാജൻ , മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി,  മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ മാസത്തെ കോർഡിനേറ്റർ സുബൈർ കണ്ണൂർ, ഐസിആർഎഫ് വളണ്ടിയർമാരായ രമൺ പ്രീത്, സുൽഫിക്കർ അലി, ചെമ്പൻ ജലാൽ,  അജയ് കൃഷ്ണൻ, സുരേഷ് ബാബു, സുനിൽ  കുമാർ,  കാശി വിശ്വനാഥ്,  സ്പന്ദന കിഷോർ, ക്ലിഫോർഡ് കൊറിയ, നൗഷാദ് എന്നിവർ പങ്കെടുത്തു.   ഈ മാസം മുതൽ  ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടക്കും.  മെഗാ മെഡിക്കൽ ക്യാമ്പ് പ്രോഗ്രാമിനെ  പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്  32228424 അല്ലെങ്കിൽ  34117864 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed