ഐസിആർഎഫ് മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി


 

മനാമ; ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) വിവിധ ആശുപത്രികളുമായും മെഡിക്കൽ സെന്ററുകളുമായും ചേർന്ന് നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കം കുറിച്ചു. മിഡിൽ ഈസ്റ്റ് ആശുപത്രിയിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. എൽ‌എം‌ആർ‌എയിലെ പ്രൊട്ടക്ഷൻ ആൻഡ് ഗ്രീവൻസ് ഡയറക്ടർ ഷെറീൻ ഖാലിദ് അൽ സാതി, വി കെ എൽ ഹോൾഡിംഗ്സ് & അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ , മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ , വികെഎൽ ഹോൾഡിംഗ്സ് & അൽ നാമൽ ഗ്രൂപ്പ് ഡയറക്ടർ ജീബെൻ വർഗീസ്, ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ അഡ്വ.വി.കെ.തോമസ്, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോയിന്റ് ട്രഷറർ രാകേഷ് ശർമ്മ, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കോർഡിനേറ്റർ മുരളീകൃഷ്ണൻ, സോമൻ ബേബി, പി വി രാധാകൃഷ്ണ പിള്ള, മെഗാ മെഡിക്കൽ ക്യാമ്പിന്റെ സെപ്റ്റംബർ മാസത്തെ കോർഡിനേറ്റർ സുബൈർ കണ്ണൂർ എന്നിവർ പങ്കെടുത്തു. ആദ്യത്തെ ക്യാമ്പിൽ മനാമ മേഖലയിൽ നിന്നുള്ള 75 തൊഴിലാളികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാവുകയും ഡോക്ടർമാരുടെ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്തു. മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി വരുന്ന 12 മാസങ്ങളിലായി അയ്യായിരത്തിലധികം തൊഴിലാളികളുടെ ഇടയിൽ ബഹ്റൈനിലെ വിവിധ ആശുപത്രികളുമായി സഹകരിച്ച് മെഡിക്കൽ പരിശോധനകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനറായ നാസർ മഞ്ചേരിയുമായി 32228424 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed