ലോകാരോഗ്യസംഘടന നിർദേശങ്ങൾ കണക്കിലെടുത്ത് കോവിഡ് പ്രതിരോധവുമായി മുമ്പോട്ട് പോകും; ബഹ്റൈൻ പ്രധാനമന്ത്രി


 

മനാമ; ലോകാരോഗ്യസംഘടന നിഷ്കർഷിക്കുന്ന നിർദേശങ്ങളെ കണക്കിലെടുത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്ന് ബഹ്റൈൻ പ്രധാനമന്ത്രിയും, കിരീടാവകാശിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രസ്താവിച്ചു. ഇന്നലെ ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനവുമായി ഗുദേബിയ പാലസിൽ വെച്ച് നടത്തിയ കൂടികാഴ്ച്ചയിലാണ് ബഹ്റൈൻ പ്രധാനമന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈനിലെ സനാബീസിൽ പ്രവർത്തനം ആരംഭിച്ച ലോകാരോഗ്യസംഘടനയുടെ പുതിയ ഓഫീസ് ആരോഗ്യരംഗത്ത് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാൻ ബഹ്റൈനെ സഹായിക്കുമെന്നും ബഹ്റൈൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുമായും ലോകാരോഗ്യ സംഘടന മേധാവി കൂടിക്കാഴ്ച്ച നടത്തി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed