പേരാമ്പ്ര സ്വദേശി ബഹ്റൈനിൽ നിര്യാതനായി


 

മനാമ: കോഴിക്കോട് പേരാമ്പ്ര സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. സീഫിൽ ലൂമേജ് സ്യൂട്ട്സ് ആൻറ് സ്പായിൽ മെയിൻറനൻസ് ജീവനക്കാരനായ പേരാമ്പ്ര പാറക്കൽ ശ്രീധരൻ (49) ആണ് മരിച്ചത്. മനാമയിലെ സ്വകാര്യ മെഡിക്കൽ സെൻററിൽ വെച്ചായിരുന്നു മരണം. . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്ന് വരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed